Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project Launched

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹരിതം ഈ ജന്മം പദ്ധതി തുടങ്ങി

പാ​ലാ: ലോ​ക പ​രി​സ്ഥി​തി ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ആ​ച​രി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു പ്രാ​മു​ഖ്യം ന​ല്‍കി പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ ‘ഹ​രി​തം ഈ ​ജ​ന്മം’ എ​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ ഓ​രോ മാ​സ​വും ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി അ​തേ എ​ണ്ണ​ത്തി​ല്‍ ത​ന്നെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന ദീ​ര്‍ഘ​കാ​ല ഹ​രി​ത പ​ദ്ധ​തി​യാ​ണ് ഹരിതം ഈ ജന്മം.

ഓ​രോ ന​വ​ജാ​ത ശി​ശു​വി​നും പ്ര​തീ​കാ​ത്മ​ക​മാ​യി ഒ​രു വൃ​ക്ഷ​ജീ​വ​ന്‍ സ​മ​ര്‍പ്പി​ക്കു​ന്ന ഈ ​പ​ദ്ധ​തി ജ​ന​നം മു​ത​ല്‍ ഹ​രി​ത​ഭാ​വി എ​ന്ന ആ​ശ​യ​ത്തെ യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന ഒ​രു ശ്ര​മ​മാ​യി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍ഡ് സി​ഇ​ഒ ഫാ.​മാ​ത്യു തെ​ക്കേ​ല്‍ പ​റ​ഞ്ഞു.

ഹോ​സ്പി​റ്റ​ല്‍ ഓ​പ്പ​റേ​ഷ​ന്‍സ്, പ്രൊ​ജ​ക്ട്‌​സ്, ലീ​ഗ​ല്‍ ആ​ൻഡ് ലെ​യ്‌​സ​ണ്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​സ് കീ​ര​ഞ്ചി​റ, ചീ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് എ​യ​ര്‍ കോ​മ​ഡോ​ര്‍ ഡോ.​പോ​ളി​ന്‍ ബാ​ബു, ഹോ​സ്പി​റ്റ​ല്‍ ഓ​പ്പ​റേ​ഷ​ന്‍സ് എജി എം അ​നൂ​പ് ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ എ​ക്‌​സി​ബി​ഷ​ന്‍ മ​ത്സ​ര​ത്തി​ല്‍ ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് ഓ​ഫീ​സ് വി​ഭാ​ഗം ഒ​ന്നാം സ്ഥാ​ന​വും ജി​ഡി​എ ടീം ​ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. പോ​സ്റ്റ​ര്‍ മ​ത്സ​ര​ത്തി​ല്‍ എ​ന്‍ഐ സിയു വി​ഭാ​ഗം ഒ​ന്നാം സ്ഥാ​ന​വും എ​ന്‍ഡോ​സ്‌​കോ​പ്പി വി​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

Latest News

Corehub Up